Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Georges College

Kottayam

മാ​ന​വ​രാ​ശി​യു​ടെ സ​മൂ​ല​മാ​റ്റ​ത്തി​ന് ക്വാ​ണ്ടം ബ​ല​ത​ന്ത്രം കാ​ര​ണ​മാ​കും: പ്ര​ഫ. വി.​പി.​എ​ൻ. ന​മ്പൂ​രി

അ​രു​വി​ത്തു​റ: മാ​ന​വരാ​ശി​യു​ടെ സ​മൂ​ല മാ​റ്റ​ത്തി​ന് ക്വാ​ണ്ടം ബ​ല​ത​ന്ത്രം കാ​ര​ണ​മാ​കു​മെ​ന്നും മ​നു​ഷ്യ മ​സ്തി​ഷ്ക​ത്തി​ൽ ന​ട​ക്കു​ന്ന ചി​ന്ത എ​ന്ന പ്ര​തി​ഭാ​സം പോ​ലും ക്വാ​ണ്ടം ബ​ല​ത​ന്ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കാ​നാ​കു​മെ​ന്നും ഡോ. ​വി.​പി.​എ​ൻ. ന​മ്പൂ​രി പ​റ​ഞ്ഞു.

ക്വാ​ണ്ടം ബ​ല​ത​ന്ത്ര സി​ദ്ധാ​ന്ത​ത്തി​ന്‍റെ 100-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് ഭൗ​തി​ക ശാ​സ്ത്ര ഗ​വേ​ഷ​ണ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിസിറ്റിംഗ് പ്രഫസറും പ്രശസ്ത ഭൗതിക ശാസത്രജ്ഞനുമായ വി.​പി.​എ​ൻ. ന​മ്പൂ​രി.

ശി​ല്പ​ശാ​ല​യി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാൾ പ്ര​ഫ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​റും കോ​ഴ്സ് കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ധ്യാ​പ​ക​രാ​യ ഡോ. സ​ന്തോ​ഷ് കു​മാ​ർ, ഡോ.​ സു​മേ​ഷ് ജോ​ർ​ജ്, ബി​റ്റി ജോ​സ​ഫ്, നി​ഷ ജോ​സ​ഫ്, ഡാ​നാ ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.​ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Latest News

Corehub Up